Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaisha Vipin

Middle East and Gulf

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഗാ​ന​മെ​ഴു​തി ആ​ഗോ​ള പു​ര​സ്കാ​രം നേ​ടി മ​ല​യാ​ളി ബാ​ലി​ക; ജെ​യ്ഷ വി​പി​ന് അ​പൂ​ർ​വ ബ​ഹു​മ​തി

 

അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ഗാ​ന​ര​ച​ന​യി​ലൂ​ടെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥിനി.

യുകെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ "ട്ര​സ്റ്റ് ഫോ​ർ സ​സ്റ്റെ​യ്ന​ബി​ൾ ലി​വിം​ഗ്' (TSL) ഏ​ർ​പ്പെ​ടു​ത്തി​യ 2026-ലെ ​അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ത്തി​നാ​ണ് മ​ല​യാ​ളി ബാ​ലി​ക ജെ​യ്ഷ വി​പി​ൻ അ​ർ​ഹ​യാ​യ​ത്.

അ​ബു​ദാ​ബി കേം​ബ്രി​ഡ്ജ് ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്‌​ളാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ ജെ​യ്ഷ, സ്വ​ന്ത​മാ​യി ര​ചി​ച്ച "അ​ന​ദ​ർ പാ​റ്റേ​ൺ' എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ആ​ഗോ​ള ത​ല​ത്തി​ലെ "ഗ്രാ​ൻ​ഡ് പ്രൈ​സ്' സ്വ​ന്ത​മാ​ക്കി​യ​ത്.

പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം 1,000 പൗ​ണ്ട് (ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) സ​മ്മാ​ന​ത്തു​ക​യും ട്രോ​ഫി​യും ജെ​യ്ഷ​യ്ക്ക് ല​ഭി​ക്കും. കൂ​ടാ​തെ, ജെ​യ്ഷ​യു​ടെ ഈ ​നേ​ട്ട​ത്തെ മു​ൻ​നി​ർ​ത്തി കേം​ബ്രി​ഡ്ജ് ഹൈ​സ്കൂ​ളി​ന് 500 പൗ​ണ്ട് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളി​ൽ പ​രി​സ്ഥി​തി ബോ​ധ​വും സു​സ്ഥി​ര വി​ക​സ​ന ആ​ശ​യ​ങ്ങ​ളും വ​ള​ർ​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ടിഎ​സ്എ​ൽ, ഏഴ് മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

"സ​സ്റ്റെ​യ്ന​ബി​ലി​റ്റി ക​ൾ​ച്ച​ർ' (സു​സ്ഥി​ര​താ സം​സ്കാ​രം) എ​ന്ന​താ​യി​രു​ന്നു 2026-ലെ ​മ​ത്സ​ര പ്ര​മേ​യം. ഒ​രു സു​സ്ഥി​ര സം​സ്കാ​രം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, അ​തി​നാ​യി മ​നു​ഷ്യ​ന്റെ സാം​സ്കാ​രി​ക ശീ​ല​ങ്ങ​ളി​ൽ എ​ന്ത് മാ​റ്റം വ​ര​ണം എ​ന്നി​വ സ​ർ​ഗാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 65-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 2,700-ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ഠ​ന​ത്തി​ലും ക​ല​യി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങു​ന്ന ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​യ ജെ​യ്ഷ, അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍ററിന്‍റെ (ISC) ചി​ൽ​ഡ്ര​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.

കൊ​ല്ലം സ്വ​ദേ​ശി​യും അ​ബു​ദാ​ബി ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ ഐ​ടി മേ​ധാ​വി​യു​മാ​യ വി​പി​ൻ ദേ​വി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും എഐ എ​ൻ​ജി​നി​യ​റു​മാ​യ പൂ​ജ​യു​ടെ​യും മ​ക​ളാ​ണ് ജെ​യ്ഷ. ന​ഷ്‌​വ വി​പി​ൻ സ​ഹോ​ദ​രി​യാ​ണ്.

Latest News

Corehub Up